ഏറ്റുമാനൂർ: സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു പോലീസ്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം കോളജിലെ ബി-ടെക് വിദ്യാര്‍ഥി അജ്മലിനെതിരെയാണ് കേസെടുത്തത്. നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് അജ്മൽ.

ഇയാളുടെ ലാപ്‌ടോപില്‍ സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. പ്രൊജക്റ്റ് വര്‍ക്കിന് വേണ്ടി ലാപ്‌ടോപ് എടുത്ത മറ്റൊരു വിദ്യാര്‍ഥിയാണ് ചിത്രങ്ങള്‍ കണ്ടത്. സഹപാഠികളുടെയും സീനിയർ വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്തു സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഇന്നലെ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചിത്രങ്ങള്‍ മറ്റാര്‍ക്കും അയച്ചിട്ടില്ലെന്നും ഫോണിലും ലാപ്‌ടോപിലും സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ലാപ്‌ടോപ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഏറ്റുമാനൂർ പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ ഫോണിലും ലാപ്‌ടോപ്പിലുമായി നിരവധി ചിത്രങ്ങൾ ഉണ്ടായിരുന്നു എന്നാണു വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ 7 വിദ്യാർത്ഥികളാണ് പരാതി നൽകിയിരിക്കുന്നത്.
