സ്‌നേഹക്കൂടൊരുക്കാൻ എട്ടുനോമ്പിന്റെ പുണ്യത്തിൽ മണർകാട് കത്തീഡ്രൽ.


മണർകാട്: യാക്കോബായ സുറിയാനി സഭയിലെ വൈദികർക്കായി നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയിലേക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ.

മണർകാട് കത്തീഡ്രലിന്റെ കീഴിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി പ്രവർത്തിച്ച് വരുന്ന വിശുദ്ധ മർത്തമറിയാം സേവകാ സംഘം വർഷംതോറും രണ്ട് കോടിയിൽ അധികം രൂപയുടെ സാധുജന സേവന പ്രവർത്തനങ്ങൾ ആണ് നടത്തി വരുന്നത്.

ഈ വർഷത്തെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപയുടെ ചെക്ക് ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സേവകാ സംഘത്തിന് വേണ്ടി പ്രസിഡണ്ട് ഫാ.ലിറ്റു ജേക്കബ് തണ്ടാശേരിൽ  കൈമാറി. ജീവിതം മുഴുവൻ സഭയ്ക്കും വിശ്വാസി സമൂഹത്തിനുമായി സമർപ്പിച്ച വൈദികർക്ക് ആശ്വാസമേകാൻ സഭ നടപ്പിലാക്കുന്ന മഹത് പദ്ധതിയിൽ മണർകാട് പള്ളിയും ഇതിലൂടെ ഭാഗമായി തീർന്നു.