പാലാ: പാലാ നിയോജക മണ്ഡലം യുഡിഎഫ് എംഎൽഎ മാണി സി കാപ്പനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ സമാനകേസുകൾ ഇനിയും ഉണ്ടോയെന്ന് പരിശോധിക്കണം എന്ന് കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി.

സംഭവുമായി ബന്ധപ്പെട്ടു മാണി സി കാപ്പൻ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ എംഎൽഎ യ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ യുഡിഎഫ് മൗനം പാലിക്കുകയാണെന്നും എംഎൽഎ യോ യുഡിഎഫ് നേതൃത്വമോ ഇക്കാര്യത്തിൽ ഒരു മറുപടിയും പറഞ്ഞിട്ടില്ല എന്നും ജോസ് കെ മാണി പറഞ്ഞു.

പാലായിൽ മാണി സി കാപ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ഇത്തരത്തിലൊരു കേസ് എനിക്ക് എതിരെയായിരുന്നെങ്കിലോ? കേരളത്തിൽ മുഴുവൻ കോളിളക്കം സൃഷ്ടിക്കില്ലേ? ചെക്ക് കേസിൽ മാണി സി കാപ്പനും യുഡിഎഫുമാണ് മറുപടി പറയേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു.
