കോട്ടയം ജില്ലയിലെ വിവിധ സിനിമ തിയേറ്ററുകളിൽ മിന്നൽ പരിശോധന: പോപ്കൺ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലെ അളവിൽ വ്യത്യാസം കണ്ടെത്തിയ തിയേറ്ററുകൾക്ക് നോട്ടീസ്


കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ സിനിമ തിയേറ്ററുകളിൽ വിവിധ വകുപ്പുകളുടെ പരിശോധന. പോപ്കൺ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലെ അളവിൽ വ്യത്യാസം കണ്ടെത്തിയ തിയേറ്ററുകൾക്ക് നോട്ടീസ് നൽകി.

ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഭക്ഷണ പാക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ തൂക്കം, വിലവിവര പട്ടിക, ഉപയോഗിക്കുന്ന ത്രാസിന്റെ കൃത്യത തുടങ്ങിയവയും സിനിമകാണാനെത്തുന്നവര്‍ക്ക് സൗജന്യ കുടിവെള്ളം ഒരുക്കിയിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു.

വരും ദിവസങ്ങളിലും എല്ലാ തിയേറ്ററുകളിലും പരിശോധന നടത്തുമെന്നും മിന്നൽ പരിശോധനകൾ നടത്തുമെന്നും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്തെ തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയിൽ സംസ്ഥാനത്ത് മുഴുവൻ സമാനമായ രീതിയിൽ പരിശോധന നടത്തുന്നുണ്ട്.

Next
This is the most recent post.
Previous
Older Post