ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മണിമല ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 5 ദിവസത്തെ സൗജന്യ മൊബൈൽ ഹെൽത്ത് സ്ക്രീനിംഗ് പ്രോഗ്രാമിന


മണിമല: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മണിമല ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 5 ദിവസത്തെ സൗജന്യ മൊബൈൽ ഹെൽത്ത് സ്ക്രീനിംഗ് പ്രോഗ്രാമിന് തുടക്കമായി. മണിമല പോലീസ് സ്റ്റേഷൻ എസ്എച്ഓ പ്രദീപ് പി.എൻ. ഫ്ലാഗ് ഓഫ് ചെയ്തു.

മണിമലയുടെയും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളിലേക്ക് ആരോഗ്യ പരിശോധന സേവനങ്ങൾ നേരിട്ടെത്തിക്കുന്ന കരുതലോടെ എന്ന ഈ സംരംഭത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 22 മുതൽ 26 വരെ വിവിധ പ്രദേശങ്ങളിൽ സൗജന്യ ആരോഗ്യ പരിശോധനകൾ സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഭാഗമായി രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, SpO₂, BMI, പൾസ് തുടങ്ങിയ അടിസ്ഥാന ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുന്നു.