ചീഫ് വിപ്പ് മലങ്കരസഭാ ആസ്ഥാനത്ത് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി.


കോട്ടയം: സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

വൈകീട്ട് 4 മണിയോടെയാണ് ചീഫ് വിപ്പ് സഭാ ആസ്ഥാനത്ത് എത്തിയത്. സഭാപിതാക്കൻമാരുടെ കബറിടങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ന​ഗരസഭാ കൗൺസിലർ അഡ്വ.ടോം കോര അഞ്ചേരിൽ, കേരള കോൺ​ഗ്രസ് നേതാവ് എ.കെ.ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച്ച അരമണിക്കൂർ നീണ്ട് നിന്നു.

സർക്കാർ ചീഫ് വിപ്പ് എന്ന നിലയിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാനും പിതാവ് പി.ജെ ജോസഫിനെപ്പോലെ രാഷ്ട്രീയരം​ഗത്ത് ശോഭിക്കുവാനും അപു ജോൺ ജോസഫിന് കഴിയട്ടെ എന്ന് കാതോലിക്കാ ബാവാ ആശംസിച്ചു.