കോട്ടയം: ഞായറാഴ്ച കുർബാനയ്ക്കിടെ ഏറ്റുമാനൂർ സ്വദേശിനിയായ അധ്യാപിക പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു.
ഏറ്റുമാനൂർ വെട്ടിമുകൾ പീച്ചത്തിൽ ജോണിയുടെ മകളും മുണ്ടക്കയം പുളിക്കൽ ജോർജ് ജോസഫിൻ്റെ ഭാര്യയുമായ ശാന്തി ജോണി (34) ആണ് മരിച്ചത്. ഞായറാഴ്ച പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തിരുവനന്തപുരം ശ്രീകാര്യത്ത് ലയോള സ്കൂളിൽ അദ്ധ്യാപികയായിരുന്നു. കഴക്കൂട്ടത്ത് ചേങ്കോട്ടുകോണം അവിയൂർ കോൺഫിഡന്റ് ഫ്ലാറ്റിൽ ആയിരുന്നു താമസം.
ഭർത്താവ് ജോർജ് ജോസഫ് ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. മകൻ ജെറിക് ജോർജ് ജോസഫ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു 3:30 നു ഏറ്റുമാനൂർ വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ നടക്കും.