പനി ബാധിച്ച് ചികിത്സയിലായിരുന്ന കറുകച്ചാൽ സ്വദേശിനിയായ കോളജ് വിദ്യാർഥിനി മരിച്ചു.


കറുകച്ചാൽ: പനി ബാധിച്ച് ചികിത്സയിലായിരുന്ന കറുകച്ചാൽ സ്വദേശിനിയായ കോളജ് വിദ്യാർഥിനി മരിച്ചു. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ ഷിജോമോൻ ആന്റണിയുടെയും ഷിൻസിയുടെയും മകൾ സാനിയമോൾ തോമസ് (18) ആണ് മരിച്ചത്.

പനിയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടർന്നാണ് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ലാതിരുന്നതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരുമാസമായി ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം സംഭവിച്ചത്.

ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയായിരുന്നു. ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. സഹോദരൻ: സെബിൻ.