കോട്ടയം: കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകത്തിൽ കോടതിയിൽ വിചാരണ ആരംഭിച്ചു. സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ ആണ് കേസില്‍ അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ വിചാരണ നടപടികൾ നടക്കുന്നത്.
തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. 2 കൊലപാതകങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ ആണെന് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രക്തം, ഡിഎൻഎ എന്നിവ പരിശോധിച്ചതിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ 2 കൊലപാതകങ്ങളുമായും അനിലയ്ക്ക് പൂർണ്ണമായും ബന്ധമുണ്ടെന്നാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
കേസില്‍ ആദ്യ ഹിയറിങ് പൂര്‍ത്തിയായി. കേസ് വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു. അതുവരെ പ്രതി അനില സാന്‍ ക്ലാര ജയിലില്‍ തന്നെ തുടരും. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം, കൊലപാതക കാരണം ഇപ്പോഴും അജ്ഞാതമാണെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ആൻ മേരി മാത്യുവിന്റെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ അനിലയുടെ കാറിൽനിന്നു കണ്ടെടുത്തു. ആൻ മേരിയുടെ വീടിന്റെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ആരോ ഡിലീറ്റ് ചെയ്തെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതക കുറ്റം ചുമത്തി കോടതിയിൽ പോലീസ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ക്രൂരമായ രണ്ടു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നതെന്നും ചേർത്തിട്ടുണ്ട്. രണ്ടു കൊലപാതകങ്ങളും കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്ന് ശാസ്ത്രീയ ഫോറന്‍സിക് പരിശോധനകളിലൂടെ വ്യക്തമായിട്ടുണ്ടെന്ന് സാന്‍ഹോസ പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അനിലയുടെ രക്ത പരിശോധനാ റിപ്പോർട്ടുകളും അറസ്റ്റിലായ സമയത്ത് അനിലയുടെ ശരീരത്തിലുണ്ടായിരുന്ന രക്തക്കറകളും പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നെല്ലാം അനിലയ്‌ക്കെതിരായ ശക്തമായ തെളിവുകൾ ലഭിച്ചിരുന്നു. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നലുകളും കൊലപാതക സമയത്ത് അവിടെ അനില ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്നു
അതേസമയം കൊല്ലപ്പെട്ട ആന്‍ മേരി മാത്യൂവിന്റേയും അഞ്ജനാ ഹരിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്ന കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. അന്വേഷണ നടപടികളും ഫോറന്‍സിക് പരിശോധനകളും പൂര്‍ത്തിയാകാത്തതാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ വൈകുന്നതിന് കാരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.