കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎം സാരഥി മഞ്ജു സുജിത് ആണ് രണ്ടായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് സാരഥി വിജയ് ജോസ് മാരേട്ടിനെ പരാജയപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവഷനിലും എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെഐ സാരഥി എ.മനോജ് ആണ് മത്സരിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് ഇത് മൂന്നാം മത്സരമായിരുന്നു ജില്ലാ പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷയായ മഞ്ജു സുജിത്തിന്റേത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗമാണ് മഞ്ജു സുജിത്. തൃക്കൊടിത്താനം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന വിനു ജോബ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.