പാലാ: ഉഴവൂരിലും അയർക്കുന്നത്തുമുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.
ഉഴവൂരിൽ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചെമ്മലമറ്റം സ്വദേശി എബിൻ ജോൺസണ് (26) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്കേറ്റു. മറ്റക്കര സ്വദേശി സുനീഷ് (28), പട്യാലിമറ്റം സ്വദേശി ശരത് (27) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.