കാഞ്ഞിരപ്പള്ളിയിൽ ബസ്സിന്‌ പിന്നിൽ ബസ്സ് ഇടിച്ചു നിരവധിപ്പേർക്ക് പരിക്ക്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബസ്സിന്‌ പിന്നിൽ ബസ്സ് ഇടിച്ചു നിരവധിപ്പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി കുരിശിങ്കലാണ് അപകടം ഉണ്ടായത്.

ചങ്ങനാശ്ശേരി–ഇളംകാട് റൂട്ടിൽ സർവീസ് നടത്തുന്ന ഫൗസിയ ബസ്സിന്‌ പിന്നിൽ മണിമല–കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ജെറിൻ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

അപകടത്തിൽ പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഫൗസിയ ബസ്സിന്റെ പിൻഭാഗവും ജെറിൻ ബസ്സിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് കെ കെ റോഡിൽ ഗതാഗത തടസ്സമുണ്ടായി. പോലീസും സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.