പാലായിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം, അപകടം വീടെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ.


പാലാ: പാലായിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പാലാ ഉപ്പൂട്ടിൽ ജോബിയുടെയും അനുവിന്റെയും മകൻ റെലൻ ജോബി (19) ആണ് മരിച്ചത്.

പാലാ-രാമപുരം റോഡിൽ പോണാടിന് സമീപം ആണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച  രാത്രിയായിരുന്നു അപകടം. റെലൻ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ചതാണ് അപകടം ഉണ്ടായത്. വീടിനു 100 മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. സഹോദരൻ റോൺ.