പാമ്പാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്.


പാമ്പാടി: പാമ്പാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. പാമ്പാടി സ്വദേശികളായ സുബിൻ കുര്യാക്കോസ് (36), ജിസ (29) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പാമ്പാടി എസ്.എൻ പുരത്ത് വച്ച് ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ രാവിലെയുണ്ടായ മറ്റൊരു അപകടത്തിൽ ഏറ്റുമാനൂർ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ കുമ്മണ്ണൂരിൽ വച്ച് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ എറ്റുമാനൂർ സ്വദേശിനി മരിയ സുനിലിന് (43) പരുക്കേറ്റു. 2 വാഹനാപകടങ്ങളിലായി പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.