പാലാ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ.


പൈക: പാലാ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പാലാ-പൊൻകുന്നം റോഡിൽ പൈക പെട്രോൾ പമ്പിന് സമീപം ആണ് അപകടം ഉണ്ടായത്.

 

 ആലപ്പുഴ കാവാലം കുന്നുമ്മ സ്വദേശികളായ ശരത് ലാൽ, നിഥിൽ എന്നിവരാണ് മരണപ്പെട്ടത് എന്നാണു ലഭ്യമാകുന്ന വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനീഷിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരണപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമിത വേഗതയിലെത്തിയ സ്‌കൂട്ടർ നിയന്ത്രണംവിട്ടു തടിലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.