വീണ്ടും മഴ മുന്നറിയിപ്പ്! ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച യെല്ലോ അലേർട്ട്.


കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

 കോട്ടയം ഉൾപ്പടെ 3 ജില്ലകളിലാണ് വെളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച്ച മഴ മുന്നറിയിപ്പുള്ളത്.