കോട്ടയം: കോട്ടയം ജില്ലയിൽ കാലവർഷം കലിതുള്ളി തകർത്ത് പെയ്യുകയാണ്. ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ അതിശക്തമായ മഴയാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായിട്ടുണ്ട്. ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം.

ഭരണങ്ങാനം വിലങ്ങുപാറയിൽ വെള്ളപ്പൊക്കത്തിൽ കാര്‍ മുങ്ങി. കാറിനുള്ളി യാത്രക്കാരുണ്ടായിരുന്നോ എന്നുള്ള വിവരം ലഭ്യമല്ലാത്തതിനാൽ യാത്രക്കാർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. താഴ്ന്ന മേഖലകൾ ഉൾപ്പടെ വള്ളം കയറി. നിറവധി റോഡുകളിൽ വെള്ളം കയറി, പാലങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ വിവിധയിടങ്ങളിൽ ഗതാഗത തടസം രൂക്ഷമായി തുടരുകയാണ്. വിവിധയിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് പൂഞ്ഞാർ തെക്കേക്കരയിൽ പയ്യാന്നിത്തോട്ടത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഇവിടെ ഒരു വീട് പൂർണ്ണമായും മണ്ണിനടിയിലായിരുന്നു. 2 പേരാണ് വീട്ടിൽ ഉണ്ടായിരുന്നത് മണപ്പാട്ട് റജീന, മകൻ ജോസഫിൻ ജോണി എന്നിവരെയാണ് കാണാതായത്. രാവിലെ രക്ഷാ പ്രവർത്തകർ നടത്തിയ തിരച്ചിലിൽ മകന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അമ്മ ഗ്രേയ്സിക്കായുള്ള തിരച്ചിൽ തുടരുകയാണ്. തീക്കോയി മുപ്പത് ഏക്കറിലും മറ്റൊരു സ്ഥലത്തും ഉരുൾപൊട്ടി. അഗ്നിരക്ഷാ സേനയുടെയും എൻ ഡി ആർ എഫിന്റെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരത്തിൽ വെള്ളം കയറി. നിരവധിയിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ മഴ ഇപ്പോഴും തുടരുന്നുണ്ട്. മൂന്നിലവിലും കൂട്ടിക്കലും കൊക്കയാറിലും ഉരുൾപൊട്ടൽ ഉണ്ടായി.
.png)