മഴക്കെടുതി: കോട്ടയം ജില്ലയിൽ 141 ക്യാമ്പുകളിലായി സുരക്ഷിതരായി കഴിയുന്നത് 6416 പേർ.


കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കോട്ടയം ജില്ലയിൽ 141 ക്യാമ്പുകളിലായി സുരക്ഷിതരായി കഴിയുന്നത് 6416 പേരാണ്. 2383 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഈ ക്യാമ്പുകളിലുള്ളത്.

 

 കോട്ടയം ഇറഞ്ഞാലില്‍ വെള്ളം കയറിയ വീടുകളിൽ നിന്നും കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ളവരെ എന്‍.ഡി.ആര്‍.എഫ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,  ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും നദികളുടെയും തോടുകളുടെയും സമീപത്തേക്കും പോകുന്നത് ഒഴിവാക്കണണമെന്നും  വെള്ളം കെട്ടി നില്‍ക്കുന്ന റോഡുകളിലുടെ വാഹനത്തിലോ നടന്നോ യാത്ര ചെയ്യുന്നത് അപകടരമാണ് എന്നും ജില്ലാ കളക്ടർ അറിയിച്ചു. കുട്ടികള്‍ വീടിനുള്ളില്‍തന്നെ കഴിയുന്നു എന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. വെള്ളം ഉയര്‍ന്നത് കാണാനും മീന്‍പിടിക്കാനും മറ്റും കുട്ടികളും മുതിര്‍ന്നവരും പുറത്തിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു