കോട്ടയം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളും പടിഞ്ഞാറൻ മേഖലകളും വെള്ളത്തിലായി. കനത്ത മഴയിലും കാറ്റിലും മഴക്കെടുതി രൂക്ഷമാണ്.

തിരുവാർപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. ചെങ്ങളം,കിളിരൂർ മേഖലകളിലും വീടുകളിൽ വെള്ളം കയറി. താഴഞ്ഞങ്ങാടി,പാറപ്പാടം, വേളൂർ തുടങ്ങിയ മേഖലകളിൽ റോഡുകളിലും വീടുകളിലും വെള്ളം കയറി. കുമരകം,ഇല്ലിക്കൽ,അയ്മനം, ആർപ്പൂക്കര മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.ഇറഞ്ഞാലിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. കാരാപ്പുഴ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിൽ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
