മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും.


പാലാ. മഴക്കാല ​ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ​ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു.

 

 അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ‌ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി. ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ‌കി.