സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും, ഓണദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, ഓണം മഴയിൽ മുങ്ങുമോ?


കോട്ടയം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ ഓണദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

 

 വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ഇത്തവണത്തെ ഓണം മഴയിൽ മുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

 ഇന്നും ഉത്രാട ദിനമായ നാളെയും ശക്തമായ അംഴയ്ക്ക് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.