മുണ്ടക്കയം: കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

മീനച്ചിൽ ആറ്റിൽ പാലാ സ്റ്റേഷനിലും പേരൂർ സ്റ്റേഷനിലും മണിമല ആറ്റിൽ മണിമല സ്റേഷനിലുമാണ് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടു നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
