കോട്ടയം: മണിക്കൂറുകളായി തുടരുന്ന ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം. ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. കനത്ത മഴയിൽ 3 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ മാറ്റിപ്പാർപ്പിച്ചു.

മീനച്ചിൽ താലൂക്കിന്റെ പരിധിയിലുള്ള പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, ഈരാറ്റുപേട്ട, ളാലം, പുലിയന്നൂർ, മീനച്ചിൽ, പൂവരണി, കൊണ്ടൂർ എന്നിവിടങ്ങളിലും കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിലുള്ള കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി വടക്ക്, കോരുത്തോട്, എലിക്കുളം എന്നിവിടങ്ങളിലും ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലുള്ള നെടുംകുന്നം, തോട്ടക്കാട്, വെള്ളാവൂർ, തൃക്കൊടിത്താനം, വാകത്താനം, കുറിച്ചി. കോട്ടയം താലൂക്കിന്റെ പരിധിയിലുള്ള അയ്മനം, അതിരമ്പുഴ, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. ഇതോടൊപ്പം എരുമേലി തെക്ക്, മണിമല എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വിവിധയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കനത്ത മഴയിൽ മൂന്നു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിൽ നിന്നുള്ള 567 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ മഴക്കെടുതിയിൽ 3 മരണമുണ്ടായി. മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി (24) ഭാര്യ റെജീന ജോണി(49) എന്നിവരാണ് മരണപ്പെട്ടത്. ചങ്ങനാശേരി തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. മിലൻ.കെ.ഷിനു ആണ് മരണപ്പെട്ടത്. പ്രളയ സമാനമായ സാഹചര്യമായിരുന്നു കോട്ടയം ജില്ലയിൽ നിലനിന്നത്.
