മണർകാട്: കോട്ടയം മണർകാട് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതെയായി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരണിൻ്റെ(30) മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശരൺ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പിന്നാലെ തിരച്ചിൽ ആരംഭിക്കുകയും ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 5 ആയി.
