കോട്ടയം: മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയിൽ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8321 പേർ. കോട്ടയം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നു രാവിലെ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.

എല്ലാ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും വെള്ളവും മെഡിക്കല്‍ ടീമിന്‍റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തന്നെ തുടരുകയാണ്.
