ജാഗ്രത വേണം! കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

 

 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിൽ ശനിയാഴ്ച രാത്രി ഇടവിട്ടുള്ള ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. മഴ ചെറുതായി ശമിച്ചെങ്കിലും മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയായിരുന്നു. റോഡിലേക്ക് കയറിയ വെള്ളം കിഴക്കൻ മേഖലകളിൽ ഇറങ്ങി തുടങ്ങി ഗതാഗതം സാധ്യമായിട്ടുണ്ട്. അതേസമയം ഈരാറ്റുപേട്ട,പാലാ മേഖലകളിൽ വെള്ളം പൂർണ്ണമായും ഇറങ്ങി തുടങ്ങിയിട്ടില്ല.