അതിശക്തമായ മഴയിൽ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങള്‍ അനുരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍.


കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

 

 റവന്യൂ,പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാന്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. അടിയന്തര സാഹചര്യങ്ങളിൽ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പരുകള്‍:

ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചില്‍-9496686325

കാഞ്ഞിരപ്പള്ളി-9495265800

വൈക്കം- 9496174871

മൃഗ സംരക്ഷണ വകുപ്പ് - 04812 564623, 9447418095