മഴക്കെടുതി: കോട്ടയം ജില്ലയിൽ 71 ദുരിതാശ്വാസ ക്യാമ്പുകളിലായി 1678 പേർ.


കോട്ടയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലായി 71 ദുരിതാശ്വാസ ക്യാമ്പുകൾ  തുറന്നു. 618 കുടുംബങ്ങളിൽ നിന്നുള്ള 1678 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.

 

 പുരുഷന്മാർ 686 പേരും സ്ത്രീകൾ 673 പേരും കുട്ടികൾ 317 പേരും ഭിന്നശേഷിക്കാരായവർ 2 പേരുമാണുള്ളത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. മീനച്ചിൽ താലൂക്കിൽ 19 ക്യാമ്പുകളിലായി  228 കുടുംബങ്ങളിലെ 729 പേർ ആണുള്ളത്. കോട്ടയം താലൂക്കിൽ 39 ക്യാമ്പുകളിലായി 228 കുടുംബങ്ങളിലെ  548 പേർ ആണുള്ളത്. ചങ്ങനാശ്ശേരി താലൂക്കിൽ ആറു ക്യാമ്പുകളിലായി 100 കുടുംബങ്ങളിലെ 207 പേർ ആണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏഴു ക്യാമ്പുകളിലായി 62 കുടുംബങ്ങളിലെ 194 പേർ ആണുള്ളത്. സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചു.