കോട്ടയം: ഓണം ആഘോഷിക്കാനൊരുങ്ങുന്ന മലയാളികൾക്ക് വ്യത്യസ്തതകളാലാണ് ഇത്തവണത്തെ ഓണം. ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല! കാരണങ്ങൾ ഇങ്ങനെയാണ്: അത്തം പിറന്നത് കര്‍ക്കിടത്തില്‍ ആണ്.

കര്‍ക്കിടകം 31നാണ് അത്തം. അതോടൊപ്പം മറ്റൊരു വ്യത്യസ്തതയുള്ളത് അത്തം പത്തിന് തിരുവോണമല്ല എന്നുള്ളതാണ്. അത്തം കഴിഞ്ഞ് പത്താമത്തെ ദിവസമല്ല, മറിച്ച് പതിനൊന്നാം ദിവസമാണ് തിരുവോണം വരുന്നത്. സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഈ വ്യത്യാസത്തിന് കാരണം.

ഇതോടെ പത്തു ദിവസത്തിന് പകരം പതിനൊന്ന് ദിവസത്തെ നീണ്ട പൂക്കളാഘോഷങ്ങളോടെയാണ് ഇത്തവണ മലയാളികൾ പൊന്നോണത്തെ വരവേൽക്കുന്നത്.
