പൊൻകുന്നത്തും പാലായിലും വാഹനാപകടം: 2 പേർക്ക് പരിക്ക്.


പാലാ: പൊൻകുന്നത്തും പാലായിലും ഉണ്ടായ വാഹാനാപകാടങ്ങളിൽ 2 പേർക്ക് പരിക്ക്. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു (78) പരുക്കേറ്റു.

 

 ഇന്ന് രാവിലെ 10.30യോടെ പാലാ ഭാ​ഗത്തു വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്രകാശിനു (35) പരുക്കേറ്റു. രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.