പാലാ-തൊടുപുഴ റോഡിൽ മാനത്തൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറി ആലപ്പുഴ സ്വദേശികളായ 4 പേർക്ക് ഗുരുതര പരിക്ക്.


പാലാ: പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്ക് അപ്പ്  ജീപ്പ് ഇടിച്ചു കയറി ആലപ്പുഴ സ്വദേശികളായ 4 പേർക്ക് ഗുരുതര പരിക്ക്.

 

 ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ- തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28), രാഹുൽ (29), നിവ്യ (30) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ക്യാബിനുള്ള പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മാനത്തൂർ പെട്രോൾ പമ്പിന് സമീപം നിർത്തിയപ്പോൾ പിന്നാലെ വേഗതയിൽ എത്തിയ പിക്ക് അപ്പ് ജീപ്പ് ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേനയെത്തി വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.