കാണക്കാരി: കാണക്കാരി ഗ്രാമ പഞ്ചായത്തിലെ കള്ള് ഷാപ്പുകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി.

ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംയുകതമായാണ് പരിശോധന നടത്തിയത്. സ്ഥാപന പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം, വൃത്തിഹീനമായ ചുറ്റുപാട്, പഞ്ചായത്ത് ലൈസൻസിൻ്റെ അഭാവം എന്നിവ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസും 9 സ്ഥാപനങ്ങളിൽ നിന്നും കോട്പ ഫൈനും ഈടാക്കി. കാണക്കാരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെകട്ടറി, പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും കാണക്കാരി ഫാമിലി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു കുരിയൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തുളസി മാധവ് ശാസ്താ തുടങ്ങിയവർ പങ്കെടുത്തു.
