കോട്ടയം: വനിതാ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ നാളെ സ്വകാര്യ ബസ്സ് പണിമുടക്ക്.

കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് നാളെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ധനവില വർധനവും വരുമാന നഷ്ടവും ബസ്സ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബസ് സർവീസ് നിർത്തിവച്ച് ജില്ലാ കലക്‌ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്ത്രീ യാത്രക്കാർ കൂടുതലും ഇപ്പോൾ കെഎസ്ആർടിസി യുടെ പ്രിയദർശിനിയിലാക്കി യാത്ര. വനിതാ യാത്രക്കാർ കുറഞ്ഞതോടെ പ്രതിദിനം 1000 രൂപ മുതൽ 5000 രൂപ വരെ വരുമാനം കുറവായ ബസ്സുകൾ ജില്ലയിലുൾപ്പടെ സർവ്വീസ് നടത്തുന്നുണ്ടെന്ന് ബസ്സ് ജീവനക്കാരും ഉടമകളും പറയുന്നു. വരുമാനം കുറഞ്ഞതോടെ ജീവനക്കാരുടെ ശമ്പളത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബസ്സുകളുടെ നിത്യ ചെലവുകളും ബുദ്ധിമുട്ടിലാണ്. ഗ്രാമീണ റൂട്ടുകളിലും പ്രധാന റൂട്ടുകളിലുമുൾപ്പടെ വനിതാ യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നു ബസ്സ് ജീവനക്കാർ പറഞ്ഞു. ഇപ്പോൾ വനിതാ യാത്രക്കാർ കൂടുതലായും കെഎസ്ആർടിസി ബസ്സിനെയാണ് ആശ്രയിക്കുന്നത്. കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പ്രിയദർശിനി യാത്രയെ അസോസിയേഷൻ സ്വാഗതം ചെയ്യുന്നതായും സ്വകാര്യ ബസ് വ്യവസായത്തെ കൂടി നിലനിർത്താൻ സർക്കാർ സഹായം നൽകണം ഭാരവാഹികൾ ആവശ്യപ്പെട്ടു. കെഎസ്ആർടിസി സർവീസ് കൂടുതലുള്ള കോട്ടയത്തു സ്വകാര്യബസുകൾക്ക് വലിയ വരുമാനനഷ്ടം സംഭവിച്ചു.
