കോട്ടയം: കെഎസ്ആർടിസി സർവീസ് കൂടുതലുള്ള കോട്ടയത്തു വനിതാ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകൾക്ക് വലിയ വരുമാനനഷ്ടം സംഭവിച്ചു എന്ന് ബസ്സ് ഉടമകൾ പറഞ്ഞു. ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്.

ഇവയിൽ പ്രിയദർശിനി ബസ്സുകളാണ് കൂടുതൽ എന്നും വനിതാ യാത്രക്കാർ പ്രിയദർശിനി ബസ്സുകളെ യാത്രയ്ക്കായി കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതും സ്വകാര്യ ബസ്സ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി എന്ന് സ്വകാര്യ ബസ്സ് ഉടമകൾ പറയുന്നു. വനിതാ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ നാളെ സ്വകാര്യ ബസ്സ് പണിമുടക്കിന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആഹ്വനം ചെയ്തിട്ടുണ്ട്. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ജില്ലയിലെ കെഎസ്ആർടിസി ബസ്സുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ട്. കോട്ടയത്തു നിന്നും പ്രധാന സ്ഥലങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവ്വീസും അവിടെ നിന്നുള്ള കണക്ഷൻ കെഎസ്ആർടിസി ബസ്സുകളും യാത്രക്കാർക്ക് ലഭ്യമാക്കുന്നുണ്ട്. വനിതാ യാത്രക്കാർ കുറഞ്ഞതോടെ പ്രതിദിനം 1000 രൂപ മുതൽ 5000 രൂപ വരെ വരുമാനം കുറവായ ബസ്സുകൾ ജില്ലയിലുൾപ്പടെ സർവ്വീസ് നടത്തുന്നുണ്ടെന്ന് ബസ്സ് ജീവനക്കാരും ഉടമകളും പറയുന്നു. വരുമാനം കുറഞ്ഞതോടെ ഇന്ധനത്തിനും ശമ്പളത്തിനും വാഹനത്തിന്റെ മറ്റു പണികൾക്കുമായുള്ള ചെലവുകൾക്കായി പ്രതിസന്ധിയിലാണ് ബസ്സ് ഉടമകൾ. പ്രിയദർശനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ബസ്സ് ഉടമകൾ ആവശ്യപ്പെട്ടു.
