പൊൻകുന്നം: സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം. തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു.

ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം. തുലാപ്പള്ളി-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറർ മുണ്ടക്കയം-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന എംഎംഎസ് ബസ്സിന്റെ ഡ്രൈവർ അടിച്ചു പൊട്ടിക്കുകയായിരുന്നു. സമയക്രമത്തെ ചൊല്ലി മുണ്ടക്കയം-കാഞ്ഞിരപ്പള്ളി-പൊൻകുന്നം ബസ്സ് സ്റ്റാന്റുകളിൽ ബസ്സുകാർ തമ്മിൽ തർക്കങ്ങൾ പതിവായിരിക്കുകയാണ്.
video screen grab-kunjumon varghese
