പള്ളിക്കത്തോട്: നാളുകളായി തകർന്നു കിടന്ന നെടുമാവ്-അരുവിക്കുഴി റോഡിന് ശാപമോക്ഷമാകുന്നു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമാവ്-അരുവിക്കുഴി റോഡിന് ശാപമോക്ഷം ലഭിക്കാൻ വഴിയൊരുങ്ങുന്നു.

87.21 ലക്ഷം രൂപ കൂടുതൽ അനുവദിച്ചു കൊണ്ട് 468.06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനമായിരുന്നു വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തകർന്നു കിടന്നിരുന്ന നെടുമാവ്-അരുവിക്കുഴി റോഡ് പുനർനിർമ്മിക്കുമെന്നത് എന്ന് എംഎൽഎ റോണി കെ ബേബി പറഞ്ഞു. തുക കൂടുതൽ അനുവദിച്ചു കൊണ്ട് പുതുക്കിയ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി എന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് നെടുമാവ് അരുവിക്കുഴി റോഡ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു.
