കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുമെന്നു യുവാവിന്റെയും യുവതിയുടെയും ഭീഷണി, മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അഗ്നിരക്ഷാ


കോട്ടയം: മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി അത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും അനുനയിപ്പിച്ച് താഴെയിറക്കി.

 

 കാഷ്വാലിറ്റിക്ക് സമീപത്തെ പുതിയ കെട്ടിടത്തിന് മുകളിലാണ് ഒരു പുരുഷനും സ്ത്രീയും കയറിയത്. പുരുഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഏതാണ്ട് ഒരു മണിക്കൂറിലധികമാണ് ഇരുവരും കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഇരുവരെയും താഴെയിറക്കാനുള്ള ശ്രമം നടത്തിയത്. ഇയാളെ നിലവിൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുനിന്നു സംഭവം. ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.