കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന്‍സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം കളക്


കോട്ടയം: കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന്‍സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില്‍ നടന്നു.

 

 ലൈസന്‍സുമായി ബന്ധപ്പെട്ട 39 അപേക്ഷകള്‍ പരിഗണിച്ചു. 24 എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു. ബാക്കിയുള്ള അപേക്ഷകള്‍ ന്യൂനതകള്‍ പരിഹരിച്ചു സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. വ്യവസായ സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി ലൈസന്‍സ് ലഭിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനും  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന   സംവിധാനമാണ് ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്. ജില്ലാ-താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

Next
This is the most recent post.
Previous
Older Post