കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു.

ഇതില്‍ ആദ്യ ഗഡുവായ 47,08,803 രൂപ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ കൊച്ചി റീജിയണല്‍ മാനേജര്‍ ജി.എസ്.ആര്‍ സുന്ദരമൂര്‍ത്തിയില്‍നിന്ന് നാട്ടകം സുരേഷ് എം.എല്‍.എയും ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും ചേർന്ന് ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജില്‍ ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവ് ആരംഭിക്കുന്നതിനുള്ള പദ്ധതി അസാപ്പാണ് തയ്യാറാക്കിയത്.


.png)