ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ ഈരാറ്റുപേട്ട തിടനാട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൂറുമുള്ളിൽ ഷിബുവിൻ്റെ ഭാര്യ ധന്യ(47)യാണ് മരിച്ചത്. തിടനാട് ചിറ്റാർ തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവമറിഞ്ഞു തിടനാട്-കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ വാർഡ് അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
