കോട്ടയം: FCRA ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ഷോൺ ജോർജ്ജ് പറഞ്ഞു.

സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ചകൾ നടത്തുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തതായും എഫ്സിആർഎ ഭേദഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദമായ വിശദീകരണം നൽകുകയും ചെയ്തതായും ഷോൺ ജോർജ്ജ് പറഞ്ഞു. 2010-ൽ യുപിഎ സർക്കാരാണ് എഫ്.സി.ആർ.എ നിയമം കൊണ്ടുവന്നത്. നിലവിലെ സർക്കാർ ആ നിയമത്തിൽ ഭേദഗതികൾ വരുത്തുക മാത്രമാണ് ചെയ്തത്. പുതിയ ഭേദഗതികൾക്ക് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ആസ്തികളെ സംബന്ധിച്ച പ്രധാന ആശങ്ക ഇതോടെ പരിഹരിക്കപ്പെട്ടതായും ഷോൺ ജോർജ്ജ് പറഞ്ഞു. ആഭ്യന്തര സെക്രട്ടറി, എഫ്സിആർഎ ഡയറക്ടർ എന്നിവരടങ്ങുന്ന ഔദ്യോഗിക സംഘം സഭാനേതൃത്വവുമായി വിശദമായ ചർച്ചകൾ നടത്തി. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയും ആശങ്കകൾ ദൂരീകരിക്കുകയും ചെയ്തു. കോൺഗ്രസും സിപിഎമ്മും മാസങ്ങളായി പ്രചരിപ്പിച്ച നുണകളും പടർത്തിയ ഭീതിയും ഈ ഒരൊറ്റ ചർച്ചയിലൂടെ ഇല്ലാതായതായും ഷോൺ ജോർജ്ജ് പറഞ്ഞു. സുതാര്യതയും പരസ്പര ബഹുമാനവുമുള്ള ചർച്ചകളിലൂടെയാണ് മികച്ച ഭരണം സാധ്യമാകുന്നത്. എഫ്സിആർഎ ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ് എന്നും ഇത് ഒരു മതത്തിനും വിഭാഗത്തിനും എതിരല്ല എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായും ഷോൺ ജോർജ്ജ് പറഞ്ഞു.
