എരുമേലിയിൽ ഓട്ടത്തിനിടെ സ്വകാര്യ ബസ്സിന്റെ ടയർ പൊട്ടി, സംഭവം കരിങ്കല്ലുംമൂഴി കുത്തിറക്കത്തിന് തൊട്ടുമുൻപ്, വൻ അപകടം ഒഴിവായത് ഡ്രൈവറുടെ മനസാന്നിധ്യത്താ


എരുമേലി: എരുമേലിയിൽ ഓട്ടത്തിനിടെ സ്വകാര്യ ബസ്സിന്റെ ടയർ പൊട്ടി. മുക്കൂട്ടുതറ-എരുമേലി റോഡിൽ കരിങ്കല്ലുംമൂഴി കുത്തിറക്കത്തിന് തൊട്ടുമുൻപ്ആണ് സംഭവം. വൻ അപകടം ഒഴിവായത് ഡ്രൈവറുടെ മനസാന്നിധ്യത്താൽ തലനാരിഴയ്ക്കാണ്.

 

 ചാത്തൻതറ-ചങ്ങനാശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന പള്ളിപ്പറമ്പിൽ ബസ്സിന്റെ മുന്നിലെ ടയറാണ് ഓട്ടത്തിനിടെ പൊട്ടിയത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ കരിങ്കല്ലുംമൂഴി കുത്തിറക്കത്തിന്  തൊട്ടു മുൻപാണ് സംഭവം. ചാത്തൻതറയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്നു ബസ്സ്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുൾപ്പടെ ബസ്സിനുള്ളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കരിങ്കല്ലുംമൂഴി ഭാഗത്തേക്ക് എത്തുന്നതിനിടെയാണ് ബസ്സിന്റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിയത്. കരിങ്കല്ലുമൂഴിയിലെ അപകടകരമായ വളവുകളുള്ള കുത്തിറക്കത്തിന് മുൻപുണ്ടായ അപകടത്തിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടമായെങ്കിലും ഡ്രൈവറുടെ മനഃസാന്നിധ്യത്താൽ സമയോചിതമായി കുത്തിറക്കത്തിന് തൊട്ടു മുൻപ് ബസ്സ് ഒതുക്കി നിർത്താൻ സാധിക്കുകയായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായത്.

Next
This is the most recent post.
Previous
Older Post