കോട്ടയം: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി.എസ്.ലൈലാ ബീഗം (67), മൊയ്ദീൻ (79), കാർ ഡ്രൈവർ കെ.കെ. ഷാജിമോൻ (44) എന്നിവർക്ക് പരിക്കേറ്റു. രാവിലെ 6 മണിയോടെ പാലാ-പൊൻകുന്നം റോഡിൽ കൂരാലിക്കു സമീപമായിരുന്നു അപകടം ഉണ്ടായത്. വഴിയിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. കൽക്കട്ട സ്വദേശി സൈബുളി(23)നാണു അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ പൊൻകുന്നം ടൗണിൽ വച്ചായിരുന്നു അപകടം. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
