കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


കോട്ടയം: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു.

 

 പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് (47) ആണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ്‌മിത കുര്യൻ (44), മകൻ ഐവിൻ (12) എന്നിവർക്ക് പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.