കോട്ടയം: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു മഞ്ഞാമറ്റം സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രി 8:30 യോടെ മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. സഹോദരങ്ങളായ മഞ്ഞാമറ്റം സ്വദേശികളായ മെർവിൻ(25), മാർട്ടിൻ (29) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബൈക്കും കാറും കൂട്ടിയിടിച്ചു കാളകെട്ടി സ്വദേശിക്ക് പരിക്കേറ്റു. കാളകെട്ടി സ്വദേശി ചന്ദ്രബാബുവിന് (58) ആണ് അപകടത്തിൽ പരുക്കേറ്റത്. പൈക ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത്. അപകടങ്ങളിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
