പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് (55) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്രഹാമിന് (32 ) പരുക്കേറ്റു.
