ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സിന് പിന്നിൽ സ്വകാര്യ ബസ്സ് ഇടിച്ചു യാത്രക്കാർക്ക് പരിക്ക്.

കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ്സും അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജാക്വലിൻ ബസ്സിന്റെ പിൻഭാഗവും ജയൻ ബസ്സിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു. അപകടത്തിൽ ബസ്സ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്സുകളുടെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്നു എം സി റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. ഏറ്റുമാനൂർ പോലീസ് സ്ഥലത്തത്തി മേൽനടപടികൾ സ്വീകരിച്ചു. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയിൽ നാളുകളായി നാട്ടുകാരുടെ പരാതിയുണ്ട്.
