കോട്ടയം: സ്ഥിരനിയമനവും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരളാ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണന് നിവേദനം നൽകി.

സ്ഥിരനിയമനവും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് നിവേദനവും കോടതി വിധിയുടെ പകർപ്പും അദ്ദേഹത്തിന് കൈമാറി. സെഫ്-കേരളാ സംസ്ഥാന സമിതിയംഗം റ്റാൻസൺ പേരാമ്പ്രയുടെ നേതൃത്വത്തിൽ സെഫ്-കേരളാ കോട്ടയം ജില്ലാ പ്രസിഡന്റ് സിന്ധുമോൾ കെ പി, ജില്ലാ ജോയിന്റ് സെക്രട്ടറി പാർവ്വതി എസ് എന്നിവർ പങ്കെടുത്തു. സെഫ്-കേരളാ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ മെയ് മാസം അവസാനം മന്ത്രി മോൻസ് ജോസഫിനും ഈ മാസം ആദ്യ വാരം ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബിനും നിവേദനം നൽകിയിരുന്നു. സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും പൊതുവിദ്യാലയങ്ങളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് സ്ഥിരനിയമനം നൽകണമെന്നും സെഫ്-കേരളാ കോട്ടയം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
