തിരുവനന്തപുരം: ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും.

51.70 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണംചെയ്യാൻ 952 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു. വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാപെൻഷൻ എന്നിവയിൽ ഉൾപ്പെട്ട 8.46 ലക്ഷംപേർക്കായി 24.76 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡുകളിലെ 65,952 പേർക്ക് പെൻഷൻ നൽകാൻ 128 കോടി രൂപയും അനുവദിച്ചു. പെൻഷൻ വിതരണം ജൂലായ് മൂന്നിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
