കോട്ടയം: അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം.എൽ.പി സ്‌കൂളിലാണ്. 145 കുട്ടികൾ ആണ് ഇവിടെ പ്രവേശനം നേടിയിരിക്കുന്നത്. ആറാം പ്രവൃത്തി ദിനം വരെ പ്രവേശനം നേടാനാകുമെന്നതിനാൽ പ്രവേശന നിരക്ക് കൂടുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പ്രതീക്ഷ.
